Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്കൊടി കത്തിക്കും; മന്ത്രിമാരെ കൈകാര്യം ചെയ്യും: ബിജെപി നേതാവിന്റെ പ്രസംഗം

ആലപ്പുഴ∙ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും ആക്ഷേപിച്ചും ആലപ്പുഴയിലായിരുന്നു എ.എന്‍.രാധാകൃഷ്ണന്റെ പ്രസംഗം.

AN Radhakrishnan

തിരുപ്പതി മോഡലില്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും. വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുംവിധം സംസാരിച്ച മന്ത്രി ജി.സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും രാധാകൃഷ്ണൻ ചോദിച്ചു.

സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. പ്രളയ സംഭാവന പിരിക്കാന്‍ 'മണ്ടന്‍മാരെല്ലാം ലണ്ടനി'ലേക്ക് പോവുകയാണെന്ന് മന്ത്രിമാരെ പരാമർശിച്ച് രാധാകൃഷ്ണൻ പറഞ്ഞു. ഒരുമിച്ചാണു തിരിച്ചുവരുന്നതെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.