Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിക്ക് സഹായം; ആലപ്പുഴ മുൻ കലക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Thomas Chandy തോമസ് ചാണ്ടി (ഫയൽ ചിത്രം)

കോട്ടയം∙ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ട് നിർമാണം ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ ആലപ്പുഴ മുൻ  ജില്ലാ കലക്ടർ എൻ. പത്മകുമാർ അടക്കം ആറു പേർക്കെതിരെ വിശദമായ അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.

വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. പാർക്കിങ് ഗ്രൗണ്ട് നിർമാണവുമായി ബന്ധപ്പെട്ട് നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചതായി അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി.