Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസെക്സ് 806 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 309 പോയിന്റും

Sensex and Nifty downs

മുംബൈ ∙ ഏഷ്യയിലാകമാനം നഷ്ടം രേഖപ്പെടുത്തി ഓഹരിവിപണി അവസാനിച്ചു. ഇന്ത്യയിൽ, സെൻസെക്സ് 806.47 പോയിന്റ് (2.24%) ഇടിഞ്ഞ് 35,169.16ൽ ആണു ക്ലോസ് ചെയ്തത്. നിഫ്റ്റി 309.85 പോയിന്റ് (2.85%) ഇടിഞ്ഞ് 10,548.40ലും ക്ലോസ് ചെയ്തു.

ഉടമകൾ ഓഹരികൾ വിറ്റഴിച്ചതാണ് ഏഷ്യൻ വിപണികളിലെ നഷ്ടത്തിനു കാരണം. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നവരാണു മിക്ക ഏഷ്യൻ രാജ്യങ്ങളും. ക്രൂഡ് ഓയിലിന്റെ വിലയും ഡോളറിന്റെ വിനിമയ മൂല്യവും കൂടിയതാണു വിപണികൾക്കു തിരിച്ചടിയായതെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.