Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം പാർലമെന്റ് സീറ്റിൽ കേരള കോൺഗ്രസ് മൽസരിക്കും: ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

കോട്ടയം∙  കോട്ടയം പാർലമെന്റ് സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർഥി തന്നെ മൽസരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് മണ്ഡലങ്ങൾ വച്ചുമാറുമെന്ന വിധത്തിൽ മാധ്യമ വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ല. കേരള കോൺഗ്രസ് പാർട്ടിക്കു തന്നെയാണ് കോട്ടയം സീറ്റ്. ഇതു സംബന്ധിച്ച് ഒരു സംശയവും ആശയക്കുഴപ്പവുമില്ല. ഘടക കക്ഷികളുടെ ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കില്ല. ഘടക കക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്ന പതിവ് സിപിഎമ്മിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എംപിയായിരുന്ന ജോസ് കെ. മാണി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോട്ടയം സീറ്റിൽ ഒഴിവു വന്നത്. എന്നാൽ ഒഴിവു നികത്താൻ ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിൽ താഴെ മാത്രം സമയം ബാക്കിയുണ്ടായതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവച്ചത്.