Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനപ്പോരിന് വാണി വിശ്വനാഥും?; എൻടിആറിന്റെ നായിക എന്ന വിശേഷണം വോട്ടാക്കാൻ ടിഡിപി

Vani Vishwanath | NTR ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തിൽ വാണി വിശ്വനാഥും എൻടിആറും.

ഹൈദരാബാദ് ∙എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരാൾ എന്ന പേരുമായി നടി വാണി വിശ്വനാഥ് തെലങ്കാനയുടെ രാഷ്ട്രീയ ഭൂമികയിലേക്കിറങ്ങുമോ? തെലുങ്കുദേശം പാർട്ടി നേതൃത്വം വാണിയുമായി പലതവണ ചർച്ച നടത്തിയെങ്കിലും വാണി മനസ്സുതുറന്നിട്ടില്ല. തെലുങ്കു സിനിമയിൽ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്.

1992 ൽ പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തിൽ അശോകചക്രവർത്തിയായി എൻടിആർ കിരീടമണിഞ്ഞപ്പോൾ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. തെലുങ്കുദേശത്തിൽ സജീവമായിരുന്ന നടി റോജ വൈഎസ്ആർ കോൺഗ്രസിലേക്കു ചേക്കേറിയതും വാണിയുടെ സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ തെലങ്കാനയിൽ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎൽഎമാരിൽ പലരും പാർട്ടിയിൽ നിന്നു കൂറുമാറി. തെലങ്കാനയിൽ ടിഡിപിയുടെ സാന്നിധ്യം ശക്തമായി ഉണ്ടെന്ന വിലയിരുത്തലിലാണു പാർട്ടി.