Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനംതിട്ടയില്‍ ബിജെപി ഹർത്താൽ സമാധാനപരം

pta-harthal പത്തനംതിട്ടയിൽ ബിജെപി നടത്തിയ പ്രകടനം

പത്തനംതിട്ട ∙ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സർവീസുകളെ ഹർത്താൽ ബാധിച്ചില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ജില്ലയ്ക്കുള്ളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. എന്നാൽ, ജില്ലവഴി കടന്നുപോകുന്ന ദീർഘദൂര സർവീസുകൾ മുടങ്ങിയില്ല. 

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്കു ന‌ടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബുവിനും മറ്റു ഭാരവാഹികൾക്കും പൊലീസ് മർദനം ഏറ്റെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ. ശാസ്താക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രൽ കവലയിൽ സമാപിച്ചു. 

related stories