Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: വിസമ്മതപത്രം നൽകേണ്ടെന്ന് ഹൈക്കോടതി, ഉത്തരവിന് സ്റ്റേ

high-court-kerala

കൊച്ചി∙ സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മതപത്രം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. താൽപര്യമുള്ളവരിൽനിന്നു ശമ്പളം സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. സാലറി ചാലഞ്ച് വിഷയത്തിൽ സര്‍ക്കാരിനു നിർബന്ധബുദ്ധി. ഇക്കാര്യം പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ട്. ഒരുമാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിർബന്ധിത പിരിവിനു സമാനമാണ്. പണമുണ്ടായിട്ടും മനഃപൂർവം സംഭാവന നൽകാത്തവരെ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.

ജീവനക്കാരുടെ സാമ്പത്തിക പരാധീനത കണക്കിലെടുക്കണം. ദുരിതം അനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ജീവനക്കാർ കൊടുക്കാൻ ഉദ്ദേശിക്കുന്നതു നൽകട്ടെ. നിശ്ചിത തുക വേണമെന്നു പറയുന്നതു ശരിയല്ല. എന്നാൽ സാലറി ചലഞ്ചിന്റെ ഉദ്ദേശം സംബന്ധിച്ച് ആർക്കും തർക്കമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സർക്കാരിന്റെ സാലറി ചാല‍ഞ്ചിനെതിരെ കേരള എൻജിഒ സംഘ് സമർപ്പിച്ച പരാതിയിൽ വാദം കേൾക്കുമ്പോഴാണ് കോടതിയുടെ പരാമർശം. സാലറി ചലഞ്ചിലെ പങ്കാളിത്തം സർവീസ് ബുക്കിൽ രേഖപ്പെടുത്താൻ നീക്കമുണ്ടെന്നു ഹർജിക്കാർ ആരോപിച്ചു. ശമ്പളം നൽകാൻ ജീവനക്കാരെ നിർബന്ധിക്കുന്നുണ്ടോ എന്നാണു പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു.

ഒരു മാസത്തെ ശമ്പളമാണു സർക്കാർ ആവശ്യപ്പെടുന്നതെങ്കിൽ അതു നിർബന്ധിത പിരിവിനു തുല്യമാണ്. വിസമ്മത പത്രം നൽകാതിരുന്നാൽ എന്താണു സംഭവിക്കുക എന്നു കോടതി ചോദിച്ചു. വിസമ്മത പത്രം നൽകിയില്ലെങ്കിൽ ജീവനക്കാർ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നതായി പരിഗണിക്കുമെന്ന് എജി ബോധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.