Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതബാധിതര്‍ക്ക് മഹാരാഷ്ട്ര പിസിസിയുടെ കൈത്താങ്ങ്

congress-flag

തിരുവനന്തപുരം∙ കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കൈത്താങ്ങ്. 3,000 ബാഗുകളിലായി തുണികളാണ് മുംബൈ പിസിസി കെപിസിസിക്കു കൈമാറിയത്. മുന്‍ കേന്ദ്രമന്ത്രി സുനില്‍ദത്തിന്റെ മകളും മുന്‍ എംപിയുമായ പ്രിയാ ദത്ത് ദുരിതാശ്വാസ സാമഗ്രികള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഒപ്പമുണ്ടായിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.ഐ. ഷാനവാസ് എം.പി, ഡിസിസി പ്രസിഡന്റുമാരായ നെയ്യാറ്റിന്‍കര സനല്‍, ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.