Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ല: എം.ടി. രമേശ്

M.T. Ramesh

കൊച്ചി∙ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയിൽ പോകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അത്യധ്വാനം ചെയ്യുന്ന സർക്കാർ ആദ്യം വിശ്വാസികളായ ഹിന്ദുക്കൾക്കു ശബരിമലയിൽ പോയി തൊഴാൻ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പമ്പയിലെ ഇന്നത്തെ അവസ്ഥ വിശ്വാസികൾക്കു സൗകര്യമായി ദർശനം നടത്തിവരാവുന്ന രീതിയിലല്ല. കേന്ദ്രസർക്കാർ ഓർഡിനൻസു വഴി ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടപ്പാകുന്ന കാര്യമല്ലെന്നും എം.ടി. രമേഷ് പറഞ്ഞു.

Read more at: തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; ശബരിമലയില്‍ സര്‍ക്കാരിനെ തുണച്ച് വെള്ളാപ്പള്ളി

Read more at: ‘സംസ്ഥാനത്തേത് വിഭജനത്തിന്റെ രാഷ്ട്രീയം; ശബരിമലയിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ല’

അതേസമയം, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ കാൽനടയാത്ര നാളെ ആരംഭിക്കും. എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന യാത്ര 15 ന് സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിക്കും. ആറു ദിവസത്തെ യാത്ര പന്തളത്തുനിന്നാണ് ആരംഭിക്കുക. കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങളെ കണ്ടശേഷമാണ് യാത്ര ആരംഭിക്കുന്നത്.

ആദ്യദിവസത്തെ യാത്ര അടൂരിൽ സമാപിക്കും. 11ന് യാത്ര ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയിൽനിന്നാരംഭിച്ച് കായംകുളം ടൗണിൽ സമാപിക്കും. 12ന് കൊല്ലം ജില്ലയിലെ ചവറയിൽനിന്നാരംഭിച്ച് കൊല്ലം ടൗണിൽ സമാപിക്കും. 13ന് കൊല്ലത്തുനിന്നാരംഭിച്ച് കൊട്ടിയത്തു സമാപിക്കും. 14, 15 തീയതികളിൽ തിരുവനന്തപുരം ജില്ലയിലാണ് യാത്ര. 14ന് ആറ്റിങ്ങലിൽനിന്നാരംഭിച്ച് കഴക്കൂട്ടത്തു സമാപിക്കും. 15ന് പട്ടത്തുനിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിക്കും. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്നും എൻഡിഎ നേതാക്കളെത്തുമെന്ന് എം.ടി. രമേശ് അറിയിച്ചു.