Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യമുക്ത ഗംഗയ്ക്കായി ഉപവാസ സമരം നടത്തിവന്ന ജി.ഡി. അഗർവാൾ അന്തരിച്ചു

swamy-njanaswaroopananda സ്വാമി ജ്ഞാനസ്വരൂപാനന്ദ

ഹരിദ്വാർ∙ ഗംഗ ശുചീകരിക്കണമെന്ന ആവശ്യവുമായി ഉപവാസം നടത്തിവന്നിരുന്ന പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ജി.ഡി. അഗർവാൾ (സ്വാമി ജ്ഞാനസ്വരൂപാനന്ദ, 87) അന്തരിച്ചു. ‘ക്ലീൻ ഗംഗ’ എന്ന ആവശ്യമുന്നയിച്ച് ജൂൺ 22 മുതൽ അദ്ദേഹം ഉപവാസത്തിലായിരുന്നു. ഋഷികേഷിലെ എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഉപവാസ കാലയളവിൽ തേൻ ചേർത്തുള്ള വെള്ളം കുടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്.

ദിവസങ്ങൾക്കുമുൻപ് ജി.ഡി. അഗർവാൾ മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖം വായിക്കാം: ‘നിരാഹാരം നൂറു ദിവസവും പിന്നിട്ടു; ഗംഗയെ രക്ഷിക്കാൻ ജീവൻ വെടിയാനും ഒരുക്കം’