Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ 27 റോഡുകളും ഒരു പാലവും നിർമിക്കാൻ കേന്ദ്രഫണ്ടിൽനിന്ന് 351 കോടി

road

തിരുവനന്തപുരം∙ സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിന്റെയും നിർമാണത്തിനായി കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽനിന്ന് 351 കോടി രൂപ അനുവദിച്ചു. പ്രളയത്തിൽ റോഡുകൾ തകർന്ന സാഹചര്യത്തിൽ കൂടുതൽ തുക കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.  

റോഡുകളും അനുവദിച്ച തുകയും–തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം- പോത്തൻകോട് റോഡ് (10 കോടി), ഉദയംകുളങ്ങര - അയിരൂർ റോഡ് (11 കോടി), കാട്ടാക്കട - ബാലരാമപുരം റോഡ് (10 കോടി), 28-ാം മൈൽ - മുക്കട റോഡ് (11 കോടി). കൊല്ലം ജില്ലയിലെ കാട്ടിക്കടവ് - ചക്കുവള്ളി റോഡ് (17 കോടി), പത്തനംതിട്ട ജില്ലയിലെ തടിയൂർ - പേരച്ചാൽ റോഡ് (12 കോടി), ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി - ചെല്ലാനം റോഡ് (12 കോടി), ഏവൂർ ജംഗ്‌ഷൻ - മുട്ടം റോഡ് (12 കോടി), കുടശ്ശനാട് - ഭരണിക്കാവ് റോഡ് (10 കോടി), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ - അയർകുന്നം റോഡ് (10 കോടി), ഇടുക്കി ജില്ലയിലെ ആനച്ചാൽ - മുതുവാൻകുടി റോഡ് (10 കോടി), മൈലാടുംപാറ- കമ്പളികണ്ടം- പനംകൂട്ടി റോഡ് (10 കോടി), എല്ലക്കൽ - പള്ളിക്കുന്ന് - മുതുവാൻകുടി റോഡ് (10 കോടി റോഡ്).

തൃശൂർ ജില്ലയിലെ ചേലക്കര - എളനാട് റോഡ് (12 കോടി), അഷ്‌ടമിച്ചിറ - അന്നമനട റോഡ് (10 കോടി), പാലക്കാട് ജില്ലയിലെ വാണിയംകുളം - വല്ലപ്പുഴ റോഡ് (12 കോടി), മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം - നരിപ്പറമ്പ് റോഡ് (12 കോടി), കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി - വൈദ്യരങ്ങാടി റോഡ് (10 കോടി), നടുവന്നൂർ - മൂത്തമ്പി റോഡ് (10 കോടി), നോർത്ത് കാരശ്ശേരി - കാക്കാടംപൊയിൽ റോഡ് (10 കോടി), വയനാട് ജില്ലയിലെ ചൂണ്ടൽ - ചാലോടി റോഡ് (15 കോടി), കെല്ലൂർ - കുമ്പളക്കടവ് റോഡ് (15 കോടി), കണ്ണൂർ ജില്ലയിലെ പിണറായി ഹോസ്‌പിറ്റൽ - കമ്പോണ്ടർ ഷോപ്പ് റോഡ് (15 കോടി), തൃക്കരിപ്പൂർ - മാതമംഗലം റോഡ് (15 കോടി), ഉളിക്കൽ - പേരേറ്റ് റോഡ് (13 കോടി), കുതുമുഖം കാവുമ്പായി - പൂവ്വം റോഡ് (10 കോടി), കാസർകോഡ് ജില്ലയിലെ ചോയംകോട് - ബീമാണ്ടി റോഡ് (17 കോടി). മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാർ പുഴയിലെ എളമരക്കടവ് പാലത്തിന് 35 കോടി രൂപയും അനുവദിച്ചു.

related stories