Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം നേതാവ് പി.വാസുദേവൻ നിര്യാതനായി

p-vasudevan-cpm

തളിപ്പറമ്പ്∙ സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ (76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെ പറശ്ശിനിക്കടവിലെ വീട്ടിൽ കുഴഞ്ഞുവീണ വാസുദേവനെ തളിപ്പറമ്പ് സഹകരണാശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.എം.രമ. മക്കൾ: നിർമൽ, പരേതയായ സീമ. മരുമക്കൾ: രഷിജ, സുജിൽ (റിട്ട. ഐഒബി ഓഫിസർ). ആദരസുചകമായി 3 മണി മുതൽ ആന്തൂർ, തളിപ്പറമ്പ് നഗരസഭ  പരിധിയിൽ ഹർത്താൽ ആചരിക്കും.

തളിപ്പറമ്പ് മേഖലയിൽ കമ്യൂണിസ്റ്റ്– കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. തളിപ്പറമ്പ് നഗരസഭ രൂപീകരിച്ചപ്പോൾ ഭരണസമിതി ചെയർമാനും ആന്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. പി.വാസുദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

.