Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക തകരാർ: ബഹിരാകാശത്തേക്കു വിക്ഷേപിച്ച റഷ്യയുടെ റോക്കറ്റ് നിലത്തിറക്കി

russia-soyuz റഷ്യൻ പേടകമായ സോയുസ് (ഇടത്). പേടകത്തിനുള്ളിൽ യാത്രികർ. ചിത്രം കടപ്പാട്: റഷ്യ ടുഡെ

മോസ്കോ∙ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനിൽ അടിയന്തരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. ഇരുവരും സുരക്ഷിതരാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും അറിയിച്ചു. റഷ്യയിൽനിന്നും യുഎസിൽനിന്നുള്ള ഓരോ ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്.

വിക്ഷേപണത്തിനു പിന്നാലെതന്നെ തകരാർ കണ്ടെത്തിയിരുന്നു. ബൂസ്റ്ററിലാണ് പ്രശ്നങ്ങളെന്ന് നാസ വ്യക്തമാക്കി. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിൻ, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്.

related stories