Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം

dead-body

ന്യൂഡൽഹി∙ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡൽഹിയിലെ പഹർഗഞ്ച് മേഖലയിലാണ് സംഭവം. കഴുത്തിൽ വയർ ചുറ്റിയ നിലയിൽ യുവതിയെ കണ്ട ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഒരു യുവാവിനൊപ്പമാണ് യുവതി ഹോട്ടലിൽ മുറിയെടുത്തതെന്നും എന്നാൽ പിന്നീട് യുവാവിനെ കാണാതായെന്നും പൊലീസ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

related stories