Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് അന്തരിച്ചു

Jomon Joseph ജോമോൻ ജോസഫ്

കൊച്ചി∙ രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല (43) അന്തരിച്ചു. ചേരാനെല്ലൂരിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്നു. വെളളിയാഴ്ച രാവിലെ 5.50 നായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച.

2013 മുതലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വന്നിരുന്നത്. യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആൻഡ് റിസേർച്ചിൽനിന്നും കോൺഫ്ളിക്റ്റോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ശ്രീലങ്കാസ് പോസ്റ്റ് കോൺഫ്ളിക്റ്റ് വോസ് - എൽടിടിഇ, മൂന്ന് ചുവരുകൾ, അഫ്ഗാനിസ്ഥാൻ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങൾ എഴുതി.

കേരളത്തിൽ നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ജോമോന്‍. അങ്കമാലിയിലെ ഗ്രാന്‍ഡ് ഹോട്ടലിന്റെയും വിജയ് മെറ്റല്‍സിന്റെയും ഉടമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.