Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ: 2014ലെ ഭേദഗതികൾ ഹൈക്കോടതി റദ്ദാക്കി, തൊഴിലാളികൾക്ക് ആശ്വാസം

high-court-kerala

കൊച്ചി∙ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിയും തൊഴിലുടമയും ചേർന്നു പിഎഫ് പെൻഷൻ വിഹിതം നൽകാനുള്ള ഓപ്ഷന് അവസരം നിഷേധിച്ച ഇപിഎഫ് ഓർഗനൈസേഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഏതെങ്കിലും പ്രത്യേക തീയതി നിഷ്കർഷിക്കാതെ തൊഴിലാളികൾക്ക് ഇപിഎഫ് സ്കീം പ്രകാരം ഓപ്ഷൻ നൽകാം. 

2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതി വ്യവസ്ഥകൾ അപ്പാടെ റദ്ദാക്കി. വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പള ശരാശരിയാണു പെൻഷൻ നിർണയത്തിന് ആധാരമായ പ്രതിമാസ ശമ്പളമായി മുൻപു കണക്കാക്കിയിരുന്നത്. എന്നാലിത് 60 മാസത്തെ ശമ്പള ശരാശരിയെന്നു ഭേദഗതി വരുത്തിയതാണു പ്രധാനം.

ഇതു പെൻഷൻ കുറയാൻ വഴിവയ്ക്കുമെന്ന ഹർജിക്കാരുടെ ആക്ഷേപം കോടതി വിലയിരുത്തി. ഇതിനൊപ്പം മറ്റു ഭേദഗതി വ്യവസ്ഥകളും റദ്ദാക്കപ്പെട്ടു. ഒരുകൂട്ടം തൊഴിലാളികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, ജസ്റ്റിസ് എ.എം. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.