Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുൺ ജയ്റ്റ്ലി ധനമന്ത്രി ആയതെങ്ങനെ, ചുരുളഴിയാത്ത രഹസ്യം: ട്രോളി ദിവ്യ സ്പന്ദന

Divya-Spandana-and-Arun-Jaitley ദിവ്യ സ്പന്ദന, അരുണ്‍ ജയ്റ്റ്ലി

ന്യൂഡൽഹി∙ അരുൺ ജയ്റ്റ്ലി കേന്ദ്ര ധനമന്ത്രി ആയതെങ്ങനെ? ചോദിക്കുന്നത് കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം നേതാവ് ദിവ്യ സ്പന്ദനയാണ്. ലോകത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങൾക്കൊപ്പമാണ് ദിവ്യ ഇതും തിരക്കുന്നത്. കോൺഗ്രസിനെ സമൂഹമാധ്യമത്തിൽ സജീവമാക്കി നിര്‍ത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരിൽ ഒരാളാണു ദിവ്യ സ്പന്ദന.

അറ്റ്ലാന്റിക് നഗരമെവിടെ, ദിനോസറുകളെ കൊന്നത് എന്താണ്, അന്യഗ്രഹജീവികളുടെ ജീവിതം നിലനിൽക്കുന്നതാണോയെന്നും ട്വിറ്ററിലെ പോസ്റ്റിൽ ദിവ്യ ചോദിക്കുന്നു. ഇതിനൊപ്പമാണ് ജയ്റ്റ്ലി ധനമന്ത്രിയായതെങ്ങനെയെന്നും ചോദ്യമുയരുന്നത്. ചലച്ചിത്ര രംഗത്തുനിന്നാണ് ദിവ്യ രാഷ്ട്രീയത്തിലെത്തിയത്.

related stories