Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തിരിച്ചുവരൂ, ശബരിമലയെ രക്ഷിക്കൂ...’: കുമ്മനത്തോട് ആരാധകരുടെ അഭ്യർഥന

എ.എസ്.ഉല്ലാസ്
Kummanam-Rajasekharan കുമ്മനം രാജശേഖരന്റെ ഫെയ്സ്ബുക് പേജില്‍ വന്ന കമന്റുകളില്‍ ചിലത്

പത്തനംതിട്ട∙ ‘തിരിച്ചുവരൂ കുമ്മനംചേട്ടാ, ശബരിമലയെ രക്ഷിക്കൂ...’- മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇപ്പോൾ നിറയുന്നത് ഇൗ ആവശ്യമാണ്. മിസോറമുകാർക്കു മനസ്സിലാകാനായി ‘സ്വാമി ശരണം ’എന്ന് ഇംഗ്ലിഷിലും എഴുതിയിട്ടുണ്ട്.

സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ കുമ്മനം രാജശേഖരൻ ഇൗയിടെ കോൺവെക്കേഷൻ പരിപാടിക്കു പോയപ്പോൾ പരിപാടി ലൈവ് ആയി ഫെയ്സ്ബുക്കിൽ കാണിച്ചു. അതിന്റെ ചുവട്ടിൽ വന്ന കമന്റും ശബരിമലയെ രക്ഷിക്കാൻ തിരിച്ചുവരൂവെന്ന അഭ്യർഥനകളാണ്.

‘സ്വാമി അയ്യപ്പൻ വിളിക്കുന്നു. നിലയ്ക്കൽ സമര നായകനെ, ഇരുട്ടത്തു നിൽക്കാതെ വെളിച്ചത്തു വാ. കുമ്മനം രാജശേഖരൻ ഇപ്പോൾ ഇവിടെയാണു വേണ്ടത്. കുമ്മനം ചേട്ടാ മടങ്ങി വരൂ. പദവി വലിച്ചെറിഞ്ഞു തിരിച്ചുവരൂ..’ ഇങ്ങനെ കമന്റുകൾക്കു പുറമേ സ്വാമിശരണം വിളികളും നിറഞ്ഞു.

ഫെയ്സ്ബുക്കിൽ മാത്രമല്ല, തനിക്ക് ഇൗ ദിവസങ്ങളിൽ വരുന്ന ഫോൺകോളുകളെല്ലാം ശബരിമലക്കാര്യം പറഞ്ഞാണെന്നു കുമ്മനം രാജശേഖരൻ മനോരമയോടു പ്രതികരിച്ചു. താൻ തിരിച്ചുവരുന്നുവെന്ന വാർത്തകളോട്, വാർത്തകൾ കണ്ട അറിവുമാത്രമേ തനിക്കൂം ഉള്ളുവെന്ന് അദ്ദേഹം പറഞ്ഞു.