Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹംസഫർ എക്സ്പ്രസിന്റെ സമയക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ ഏഴു സ്റ്റോപ്പുകൾ

Train

കൊച്ചി∙ കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സ്പ്രസിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. 16319 കൊച്ചുവേളി ബാനസവാടി ഹംസഫർ വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.05ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.45ന് ബാനസവാടിയിലെത്തും.. സ്റ്റോപ്പുകൾ: കൊല്ലം (6.58), ചെങ്ങന്നൂർ (രാത്രി 7.53), കോട്ടയം (9.13), എറണാകുളം ടൗൺ (10.33), തൃശൂർ (11.48), പാലക്കാട് (12.57), കോയമ്പത്തൂർ (പുലർച്ചെ 2.45), ഈറോഡ് (4.15), സേലം (5.30), ബംഗാരപേട്ട് (8.43), വൈറ്റ്ഫീൽഡ് (9.30), കൃഷ്ണരാജപുരം (9.48).

മടക്ക ട്രെയിൻ (16320) വെളളി, ഞായർ ദിവസങ്ങളിൽ രാത്രി 7ന് ബാനസവാടിയിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.05നു കൊച്ചുവേളിയിലെത്തും. സ്റ്റോപ്പുകൾ: കൃഷ്ണരാജപുരം (രാത്രി 7.11), വൈറ്റ്ഫീൽഡ് (7.21), ബംഗാരപേട്ട് (8.01), സേലം (10.35), ഈറോഡ് (11.30),കോയമ്പത്തൂർ (പുലർച്ചെ 1.00), പാലക്കാട് (2.07), തൃശൂർ (3.08), എറണാകുളം ടൗൺ (4.28), കോട്ടയം (5.43), ചെങ്ങന്നൂർ (6.19), കൊല്ലം (7.28).

സർവീസ് 20ന് രാവിലെ 11നു കൊച്ചുവേളിയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സ്ഥിരം സർവീസ് ബാനസവാടിയിൽനിന്നു 21നും കൊച്ചുവേളിയിൽനിന്നു 25നും ആരംഭിക്കും. സർവീസ് പ്രതിദിനമാക്കുമെന്നു റെയിൽവേ പറയുന്നുണ്ടെങ്കിലും ബയ്യപ്പനഹള്ളി ടെർമിനൽ വരുന്നതു വരെ സർവീസ് ആഴ്ചയിൽ മൂന്നു ദിവസമാക്കണമെന്നും കേരളത്തിൽനിന്നു ഞായറാഴ്ച ബെംഗളൂരുവിലേക്കു പോകുന്ന തരത്തിൽ സർവീസ് പുനക്രമീകരിക്കണമെന്നും യാത്രക്കാർ പറഞ്ഞു.

related stories