Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹേതര ബന്ധത്തിനു യുവതിയുടെ നിർബന്ധം; യുവാവ് ജീവനൊടുക്കി

dead-body

മുംബൈ ∙ വിവാഹേതര ബന്ധത്തിനുള്ള സ്ത്രീയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ യുവാവ് ജീവനൊടുക്കി. മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെ പർഭണി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിൻ മിത്കരി (38) യാണു വീട്ടിൽ തൂങ്ങിമരിച്ചത്. സച്ചിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്. 

സച്ചിന്റെ ആത്മഹത്യാക്കുറിപ്പിലാണു ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുന്ന സ്ത്രീയെക്കുറിച്ചു പരാമർശമുള്ളത്. താൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ശല്യം തുടർന്നെന്നും താൽപര്യങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ ക്രിമിനൽ കേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. സ്ത്രീക്ക് എതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു.

related stories