Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോൺ അനുവദിക്കാൻ വഴങ്ങണമെന്ന് ആവശ്യം; ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം - വിഡിയോ

women-beating-bank-manager

ദാവൻഗരെ (കർണാടക) ∙ ലോൺ അനുവദിക്കണമെങ്കിൽ ശാരീരികബന്ധത്തിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം. ദക്ഷിണ കർണാടകയിലെ ദാവൻഗരെയിലാണ് സംഭവം. 15 ലക്ഷം രൂപ ലോൺ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ച നൽകിയ യുവതിയോടാണ് തനിക്കൊപ്പം ശാരീരികബന്ധത്തിനു വഴങ്ങണമെന്ന് ബാങ്ക് മാനേജർ ആവശ്യപ്പെട്ടത്. 

ഷർട്ടിന്റെ കോളറിനു പിടിച്ച് പുറത്തു കൊണ്ടുവന്ന ശേഷം ഇയാളെ യുവതി കൈകാര്യം ചെയ്യുകയായിരുന്നു. മുഖത്തടിക്കുകയും തൊഴിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റു ചെയ്തു.

അതേസമയം,  ദാവൻഗരെ സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ബാങ്ക് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്ത്രീ സുരക്ഷയ്ക്ക് പര്യാപ്തമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് എന്നും ഡിഎച്ച്എഫ്എൽ ശ്രമിച്ചിട്ടുളളതെന്നും തുടർ അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും ബന്ധപ്പെട്ട അധികൃതർക്കു നൽകുമെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു.

related stories