Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നാലു പേർക്ക് പരുക്ക്

accident-lorry-2 എടാട്ട് ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ. ഇടിച്ച ലോറിയും കാണാം.

കണ്ണൂർ∙ പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. നാലു പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികളായ ബിന്ദു ലാൽ (55), തരുൺ (16), ദിയ (10), ഐശ്വര്യ (12) എന്നിവരാണു മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

accident-lorry-1 അപകടത്തിൽപ്പെട്ട ലോറി.

പുലർച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മുകാംബികയിലേക്കു ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു സംഘത്തിന്റെ കാർ മംഗളൂരുവിൽ നിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
 

accident-lorry-3 എടാട്ട് ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ.
accident-lorry-5 എടാട്ട് ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ.
accident-lorry-4 എടാട്ട് ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ. ഇടിച്ച ലോറിയും കാണാം.