Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാത ഇരട്ടിപ്പിക്കൽ: ശനിയാഴ്ച സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

train

കൊച്ചി∙ ഏറ്റുമാനൂരിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ശനിയാഴ്ച ട്രെയിൻ ഗതാഗത നിയന്ത്രണം എർപ്പെടുത്തി. കന്യാകുമാരി മുംബൈ ജയന്തി ജനത എക്സ്പ്രസ് (16382) ഒരു മണിക്കൂർ 10 മിനിറ്റ് കോട്ടയത്തു പിടിച്ചിടും.

∙റദ്ദാക്കിയ ട്രെയിനുകൾ:

56381,56382 എറണാകുളം–കായംകുളം–എറണാകുളം പാസഞ്ചറുകൾ

66307,66308 എറണാകുളം–കൊല്ലം–എറണാകുളം മെമു

56387,56388 എറണാകുളം–കായംകുളം–എറണാകുളം പാസഞ്ചറുകൾ

∙ആലപ്പുഴ വഴി തിരിച്ചു വിട്ടവ: 

17229 തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്

12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി 

12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്

ഈ ട്രെയിനുകൾക്കെല്ലാം ഹരിപ്പാട്, അമ്പലപ്പുഴ, ചേർ‍ത്തല, ആലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.