Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: നിരോധനാജ്ഞ ലംഘിക്കാനെത്തിയ ശോഭാ സുരേന്ദ്രൻ അറസ്റ്റിൽ

Shobha Surendran | Nilakkal Protest കഴിഞ്ഞ ദിവസം നിലയ്ക്കലിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ശോഭാ സുരേന്ദ്രൻ.

പത്തനംതിട്ട∙ ശബരിമലയിലെ യുവതിപ്രവേശത്തിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ, നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയിൽ വച്ചായിരുന്നു അറസ്റ്റ്. സന്നിധാനമടക്കം നാലിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ഇന്നലെയും ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു.