Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതികൾ സന്നിധാനത്തെത്തിയാൽ നട അടയ്ക്കുമെന്ന് തന്ത്രി

Kandaru Rajeevaru

സന്നിധാനം/പമ്പ ∙ യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവര്. താക്കോൽ ഓഫിസിൽ ഏൽപ്പിക്കും. താഴമൺ മഠത്തിലെ കാരണവർ കണ്ഠര് മോഹനരുമായും പന്തളം കൊട്ടാരവുമായും സംസാരിച്ചാണ് തീരുമാനമെടുത്തത്. മറ്റു തീരുമാനങ്ങൾ പിന്നാലെയെടുക്കും. ഇതല്ലാതെ മറ്റു മാർഗങ്ങളില്ല. താൻ നിസഹായനാണെന്നും തന്ത്രി പറഞ്ഞു. തന്ത്രിയുടെ നേതൃത്വത്തിൽ മേൽശാന്തിമാരും പരികർമികളും പതിനെട്ടാം പടിക്കുതാഴെ നാമജപങ്ങളുമായി പ്രതിഷേധിക്കുകയാണ്. 

നിലവിലെ സാഹചര്യത്തിൽ, ശബരിമലയിലേക്കെത്തിയ രണ്ടു യുവതികളെ സന്നിധാനത്ത് തൽക്കാലം പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിർദേശം നൽകിയത്.