Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്ക് ഊർജം കൊടുക്കുകയാണ് സിപിഎം ലക്ഷ്യം: കെ.മുരളീധരന്‍

k-muraleedharan കെ.മുരളീധരന്‍

തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിക്ക് ഊർജം കൊടുക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നു കെപിസിസി പ്രചാരണസമിതി അധ്യക്ഷൻ കെ.മുരളീധരന്‍. ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്. തന്ത്രിയുടെ നിലപാടിനെ ബോർഡംഗം വിമർശിച്ചതു ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തേ, ശബരിമലയിൽ യുവതികൾക്ക് പൊലീസ് വേഷം നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുക്കണം. ശബരിമലയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.