Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ പ്രസ്താവനയ്ക്കു സ്വാഗതം; വിധി നടപ്പാക്കാത്തതിൽ ആശങ്ക: മലങ്കര ഓർത്തഡോക്സ് സഭ

hammer

കോട്ടയം∙ സഭയ്‌ക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധികൾ നടപ്പാക്കപ്പെടാത്ത സാഹചര്യം നിലനിൽക്കുന്നതിൽ ഏറെ ആശങ്കയുണ്ടെന്നു മലങ്കര ഓർത്തഡോക്സ് സഭ. നിയമപാലനത്തിനു ശക്തമായ പൊലീസ് സംവിധാനം സജ്ജമാക്കാൻ സന്നദ്ധത കാട്ടുന്ന ഭരണകൂടം, സുപ്രീംകോടതി വിധി പ്രാവർത്തികമാക്കുന്നതിൽ കാലതാമസം വരുത്തുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്.

സഭാ കേസ് സംബന്ധിച്ചുണ്ടായ സുപ്രീംകോടതിവിധി, ഭരണഘടനാ മൗലികാവകാശവുമായി ബന്ധപ്പെട്ടതല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്താവനയെ സഭ സ്വാഗതം ചെയ്യുന്നു. കേസിന്റെ സ്വഭാവമനുസരിച്ച് സഭാതർക്കത്തിൽ അതതു സമയത്തുണ്ടാകുന്ന വിധികൾ നടപ്പാക്കാനുള്ള കൂടുതൽ ബാധ്യത സർക്കാരിനുണ്ട്. വർഷങ്ങളായി അവകാശം നഷ്‌ടപ്പെട്ട് അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ യഥാർഥ അവകാശം പുനഃസ്ഥാപിക്കുന്ന വിധികളാണു സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്നും സഭാവക്താവ് വ്യക്തമാക്കി.