Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃത്‌സർ അപകടം: എഫ്ഐആറിൽ ആരുടെയും പേരില്ല; സംഘാടകർ ഒളിവിൽ

amritsar-tragedy അമൃത്സറിലെ അപകടത്തിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ.

അമൃത്‌സർ∙ ദസറ ആഘോഷങ്ങൾക്കിടെ ട്രെയിൻ ഇടിച്ച് 61 പേർ കൊല്ലപ്പെട്ട് രണ്ടു ദിവസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകൾക്കെതിരെ. അതേസമയം, ആരോപണവിധേയരായ സംഘാടകർ – പ്രാദേശിക കൗൺസിലർ വിജയ് മദൻ, മകൻ സൗരഭ് മദൻ മിതു എന്നിവരെ കാണ്മാനില്ലെന്നും സൂചനയുണ്ട്. ശനിയാഴ്ച ഇവരുടെ വീടിനുനേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. ആക്രമണത്തിൽ ജനാലകൾ തകർന്നു. ഇതേത്തുടർന്ന് പൊലീസിനെ മേഖലയിൽ വിന്യസിക്കേണ്ടി വന്നു.

മരണത്തിനു കാരണക്കാർ ആരെന്ന് ഇത്രനേരത്തേ പറയുക എളുപ്പമല്ലെന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) അമൃത്സർ സ്റ്റേഷൻ ഓഫിസർ ബൽവിർ സിങ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരുടെ പേര് എഫ്ഐആറിൽ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആറിൽ പേരില്ലാത്തതിനാൽ ട്രെയിൻ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.