Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസ് റജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ പ്രതികാരം: എം.എം. ഹസന്‍

M.M. Hassan

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ.സി. വേണുഗോപാലിനെതിരെയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍. ശബരിമല പ്രശ്‌നത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുളള സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രത്തെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും എം.എം.ഹസന്‍ പറഞ്ഞു.

related stories