Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനിക്ക് 9 വയസ്, ഇനി 41 വർഷങ്ങൾക്കുശേഷമേ ശബരിമലയിലേക്കുള്ളൂ: ചെന്നൈ പെൺകുട്ടി

padma-poorni-sabarimala-strike ശബരിമല സന്നിധാനത്ത് പ്രതിഷേധിക്കുന്ന പദ്മപൂർണി. ചിത്രം: പി. നിഖിൽരാജ്.

പമ്പ∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരത്തിൽ വേറിട്ട പ്രതിഷേധവുമായി ചെന്നൈ സ്വദേശിനിയായ പദ്മപൂർണി. ‘തനിക്ക് 9 വയസ്സായി, ശബരിമലയിലേക്കുള്ള മൂന്നാമത്തെ വരവാണ്. ഇനി 41 വർഷങ്ങൾക്കുശേഷമേ (2058ൽ) വരികയുള്ളൂ’ – എന്ന ബാനറുമേന്തിയാണ് പദ്മപൂർണിയുടെ പ്രതിഷേധം. ചെന്നൈ പുഴുതിവാക്കം സ്വദേശിയാണ് പദ്മപൂർണി. കുടുംബത്തോടൊപ്പമാണ് കുട്ടി മലകയറിയത്. കുട്ടി അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും തോളിലേറ്റിയുള്ള പ്രതിഷേധ പ്രകടനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. എന്നാൽ പദ്മപൂർണിയുടെ വ്യത്യസ്ത സമരം പ്രത്യേക ശ്രദ്ധനേടി.