Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് പൊലീസും തൊപ്പിയിട്ടു; കേരള പൊലീസിനെ തോൽപ്പിക്കാൻ ഇനിയാരുണ്ട്?

kerala-police-fb-page

കോട്ടയം ∙ ഇങ്ങനെ പോയാൽ കേരള പൊലീസിനെ പിടിച്ചാൽ കിട്ടില്ലെന്ന കിംവദന്തി വെറുതെയായില്ല. ഏറ്റവും പ്രചാരമുള്ള ‘പൊലീസ് ഫെയ്സ്ബുക് പേജ്’ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണു നമ്മുടെ പൊലീസ്. കിടിലൻ‌ ട്രോളുകളും കമന്റുകൾക്കു രസകരമായ മറുപടികളുമിട്ട് ട്രോളന്മാരുടെയും ന്യൂജെൻ പിള്ളേരുടെയും ഇഷ്ടം പിടിച്ചുപറ്റിയാണു പൊലീസിന്റെ മുന്നേറ്റം.

ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിനെ (NYPD) പിന്തള്ളിയാണു കേരള പൊലീസ് പേജ് ലോകത്തിലെ പൊലീസ് പേജുകളിലെ മുമ്പനായി മുന്നേറുന്നത്. ന്യൂയോർക്ക് പൊലീസിന് 7.83 ലക്ഷമാണു ലൈക്ക്. കേരള പൊലീസിനാകട്ടെ 8.19 ലക്ഷം ലൈക്ക് പിന്നിട്ടു. പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഒപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നതായി ഫെയ്സ്ബുക്കിൽ പൊലീസ് കുറിച്ചു.

ട്രോളുകളുടെ കാര്യത്തിൽ മറ്റു ട്രോൾ പേജുകളെപോലും കടത്തിവെട്ടിയിരിക്കുകയാണു കേരള പൊലീസ്. പേജിൽ പോസ്റ്റ് ചെയ്യുന്ന മിക്ക പോസ്റ്റുകളും ഹാസ്യരൂപേണയാണ്. മിക്ക പോസ്റ്റുകളുടെ താഴെയും ‘സിവിൽ ട്രോളന്മാർ’ കമന്റിടുമ്പോൾ, ഉരുളക്കുപ്പേരി പോലെയാണ് ‘യൂണിഫോം ട്രോളന്മാർ’ മറുപടി നൽകുന്നത്.