Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടക്കങ്ങൾക്ക് നിരോധനമില്ല; ഹർജി ഉപാധികളോടെ സുപ്രീം കോടതി തള്ളി

crackers

ന്യൂഡൽഹി∙ രാജ്യവ്യാപകമായി പടക്കങ്ങളും പടക്കനിർമാണവും പൂർണമായി നിരോധിക്കണമെന്ന ഹർജി ഉപാധികളോടെ സുപ്രീം കോടതി തള്ളി. മലിനീകരണം കുറഞ്ഞ പടക്കങ്ങൾക്കു മാത്രമേ അംഗീകാരം ലഭിക്കൂ. ഇവ ഉപയോഗിക്കുന്നതിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരിക്കും. ദിപാവലി അഘോഷങ്ങൾക്ക് രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കു രാത്രി 11:55 മുതൽ 12:30 വരെയും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാൻ പാടുള്ളു. ലൈസൻസ് ലഭിച്ച ആളുകൾക്ക് മാത്രമേ പടക്കം വിൽക്കാൻ സാധിക്കു. ഓൺലൈൻ വ്യാപാരം പൂർണമായും നിരോധിച്ചു.

ജസ്റ്റിസ്മാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണഘടനയുടെ 21–ാം അനുേച്ഛദ പ്രകാരം പൗരന്റെയും പടക്ക നിർമാതാക്കളുടെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.

related stories