Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

sea-55

മുംബൈ∙ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബോട്ട് മുംബൈയിൽ കടലിൽ മറിഞ്ഞു. 40 മാധ്യമപ്രവർത്തകരും ബോട്ടിലുണ്ട്. അറബിക്കടലിൽ കൂറ്റൻ ശിവാജി പ്രതിമ നിർമിക്കാനിരിക്കുന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ, നരിമാൻ പോയിന്റിൽ നിന്ന് 2.5 കിലോമീറ്റർ അകലെയാണ് അപകടം. തീരദേശ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.