Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നാനിയിൽ ടാങ്കർ ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

road-accident

പൊന്നാനി∙ ടാങ്കർ ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. പൊന്നാനി കരിമ്പന സ്വദേശിയും എംഡിസി ബാങ്ക് റിട്ട. ജീവനക്കാരനുമായ കണ്ടത്ത് വീട്ടിൽ മുഹമ്മദ് (67) ആണു മരിച്ചത്. ഉച്ചയോടെ ചമ്രവട്ടം ജംക്‌ഷനിലായിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ അടിയിലേക്കു സ്കൂട്ടറിൽനിന്നു തെറിച്ച മുഹമ്മദ് വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു.