Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിൽ 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

wayanad-map

ബത്തേരി∙ ഓട്ടോറിക്ഷയില്‍ കടത്തിയ 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം പിടിയില്‍. വയനാട് പുത്തൻകുന്ന് സ്വദേശികളായ കൊട്ടംകുനി കോളനി ബേബി (41), ചിറ്റൂര്‍ സിനു (34), നെന്മേനികുന്ന് തേനമാക്കിൽ സന്തോഷ് (46) എന്നിവരാണു വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പിടിയിലായത്. ചന്ദനം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും സംഘത്തിലുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി - മാനന്തവാടി റൂട്ടിലെ മന്ദംകൊല്ലിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണു സംഘം പിടിയിലായത്. മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്വകാര്യ സ്ഥലത്തുനിന്നാണു ചന്ദനം മുറിച്ചെതെന്നു പ്രതികള്‍ മൊഴി നല്‍കി.