Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയപുനർനിർമാണത്തിന് ക്രൗഡ് ഫണ്ടിങ്: ആക്ഷേപം ശരിയല്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ

EP Jayarajan

തിരുവനന്തപുരം∙ പ്രളയത്തിനുശേഷമുള്ള പുനർനിർമാണത്തിനു ക്രൗഡ് ഫണ്ടിങ്ങിലൂടെ നാമമാത്രമായ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന ആക്ഷേപം ശരിയല്ലെന്നു മന്ത്രി ഇ.പി. ജയരാജൻ. പല ആളുകളും വീടു നിർമിച്ചു നൽകാനും മറ്റും സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വരുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ഭൂരിപക്ഷം വീടുകളും ഇങ്ങനെ നിർമിച്ചു നൽകാൻ ധാരണയായി. ക്രൗഡ് ഫണ്ടിങ് കാര്യക്ഷമമായി മുന്നോട്ടു പോവുകയാണ്. അതു വെബ് പോർട്ടലിൽ കാണാനില്ലെന്നു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, പദ്ധതികൾ സ്പോൺസർ ചെയ്യാൻ ധാരാളം പേർ തയാറാകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാന സ്കൂൾ കായികമേളയിൽ എവർ റോളിങ് ട്രോഫികൾ കൈമാറുന്നതിനു പണച്ചെലവില്ലാത്തതിനാൽ ആർഭാടമില്ലാതെ അതു ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നു ജയരാജൻ പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ചെലവു ചുരുക്കിയാണു കായിക മേള നടത്തുന്നത്. പണച്ചെലവില്ലാത്ത കാര്യമാണെങ്കിൽ നിലവിലുള്ള ട്രോഫികൾ കൈമാറുന്നതിനു തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories