Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട്ട് 55 ലക്ഷത്തിന്റെ കളളപ്പണം പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ

handcuff-2

പാലക്കാട് ∙ പാലക്കാട്ടുനിന്നു കേ‍ാഴിക്കേ‍ാട്ടേക്കു കാറിൽ കെ‍ാണ്ടുപേ‍ായ 55 ലക്ഷം രൂപയുടെ കളളപ്പണം മണ്ണാർക്കാട് പെ‍ാലീസ് നെല്ലിപ്പുഴ പാലത്തിനുസമീപത്തുവച്ചു പിടികൂടി. കാറിലുണ്ടായിരുന്ന കേ‍ാഴിക്കേ‍ാട് കെ‍ാടുവള്ളി സ്വദേശികളായ കബീർ (44), ബെൻസാൽ (27) എന്നിവരെ അറസ്റ്റുചെയ്തു. കാർ കസ്റ്റഡിയിലെടുത്തു.