Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം: ഡൽഹിയിൽ ആൾദൈവം അറസ്റ്റിൽ

Daati-Maharaj ദാതി മഹാരാജ്

ന്യൂഡൽഹി ∙ മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾക്കു സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിൽ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജിനെയാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീ നൽകിയ കേസിലാണു ഫത്തേപുർ ബേരി പൊലീസ് കേസെടുത്തത്. ഈ കേസ് പിന്നീടു സിബിഐക്കു കൈമാറി. ദാതി മഹാരാജിന്റെ മൂന്നു സഹോദരന്മാർ, ഒരു സ്ത്രീ എന്നിവർക്കെതിരെയും കേസുണ്ട്. ദാതി മദൻലാൽ എന്നും അറിയപ്പെടുന്ന ഇയാൾ ഡൽഹിയിലും രാജസ്ഥാനിലുമുള്ള ആശ്രമങ്ങളിൽ അന്തേവാസികളെ പീഡിപ്പിച്ചതായും പരാതിയുണ്ട്.