Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിലെ പിറ്റ്സ്ബർഗിൽ ജൂതപ്പള്ളിയിൽ വെടിവയ്പ്: 11 മരണം

shooting-gun-representational-image പ്രതീകാത്മക ചിത്രം.

പെൻസിൽവേനിയ ∙ യുഎസിലെ പിറ്റ്സ്ബർഗിൽ ജൂത ആരാധനാലയമായ സിനഗോഗിൽ അക്രമി നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. നാലു പൊലീസുകാർ ഉൾപ്പെടെ ആറുപേർക്കു പരുക്കേറ്റു. പിറ്റ്സ്ബർഗിലെ ട്രീ ഓഫ്‌ ലൈഫ് എന്ന സിനഗോഗിലാണ് ആരാധനാ ചടങ്ങുകൾക്കിടെ വെടിവയ്പുണ്ടായത്. പൊലീസ് നടപടിക്കിടെ പരുക്കേറ്റ അക്രമി കീഴടങ്ങി. മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. 

വെടിവയ്പ് നടക്കുമ്പോൾ സിനഗോഗിൽ നിരവധി പേരുണ്ടായിരുന്നു. അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സ്ക്വിറൽ ഹിൽ മേഖലയിലെ ജനങ്ങൾ‌ കെട്ടിടങ്ങൾക്കകത്തുതന്നെ നിൽക്കണമെന്നും അദ്ദേഹം നിർദേശം നല്‍കി. പ്രദേശത്തെ മേയറോടും ഗവർണറോടും സംസാരിച്ചതായും ട്രംപ് ട്വിറ്ററിൽ അറിയിച്ചു.