Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായെ മുഖ്യമന്ത്രി അധിക്ഷേപിച്ചു; ജനം മറുപടി നൽകും: കേന്ദ്രമന്ത്രി കണ്ണന്താനം

kannanthanam-Pinarayi അൽഫോൻസ് കണ്ണന്താനം, പിണറായി വിജയൻ

ന്യൂഡൽഹി∙ ബിജെപി അധ്യക്ഷൻ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധിക്ഷേപിച്ചെന്നു കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണ്. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ  വലിച്ചിടുമെന്നാണ് അമിത് ഷാ കേരളത്തിൽ വന്നപ്പോൾ‌ പറഞ്ഞത്. യഥാര്‍ഥ പ്രശ്നത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. ജനങ്ങള്‍ ഇതിനു മുഖ്യമന്ത്രിക്കു മറുപടി നല്‍കും. അമിത് ഷായുടെ പ്രസംഗത്തിന്റെ തര്‍ജമയില്‍ പിഴവുണ്ടായെന്നും കണ്ണന്താനം പറഞ്ഞു. 

കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന വെല്ലുവിളി നടപ്പാക്കാനുള്ള ആരോഗ്യം അമിത് ഷായുടെ ശരീരത്തിനില്ലെന്നായിരുന്നു പാലക്കാട് മുഖ്യമന്ത്രി പ്രസംഗിച്ചത്. അല്‍പന്മാര്‍ക്കു മറുപടി നല്‍കാറില്ലെങ്കിലും അമിത് ഷായ്ക്കു പിന്നില്‍ അണിനിരന്ന ചിലര്‍ അറിയാനാണ് ഇതു പറയുന്നത്. സർക്കാരിനെ വലിച്ചു താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തിൽ പോയിപറഞ്ഞാൽ മതി. ഇഷ്ടം പോലെ എടുത്തു കൈകാര്യം ചെയ്യാവുന്നതല്ല കേരളത്തിലെ സർക്കാർ. ഈ നാടിനെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi-vijayan-amit--shah പിണറായി വിജയൻ, അമിത് ഷാ