Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഴക്കേസ് തുടരന്വേഷണം: ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

KM-Mani

കൊച്ചി∙ ബാർ കോഴക്കേസിലെ തുടരന്വേഷണത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്ന മുൻ ധനമന്ത്രി കെ.എം.മാണിയുടെ ഹർജിയിലാണു തീരുമാനം. അടുത്ത മാസം 15ന് ഹർജി വീണ്ടും പരിഗണിക്കും.

കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. ഡിസംബർ 10ന് മുൻപ് തുടർനടപടികൾക്കുള്ള അനുമതി ഹാജരാക്കാനും നിർദേശിച്ചിരുന്നു.