Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എം. ലോറൻസിന്റെ കൊച്ചുമകൻ ബിജെപി വേദിയിൽ; ഇനിയും കുറേപേർ വരുമെന്ന് ശ്രീധരൻ പിള്ള

വിഡിയോ കാണാം

തിരുവനന്തപുരം∙ ശബരിമല വിഷയത്തിലെ അറസ്റ്റുകൾക്കെതിരെ ബിജെപി തിരുവനന്തപുരത്തു നടത്തുന്ന സമരത്തിനു പിന്തുണയുമായി സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ സമരവേദിയിലെത്തി. ശബരിമല വിഷയത്തില്‍ ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലന്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥി പങ്കെടുത്തത്. 

രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഏതു പാര്‍ട്ടിയിലെന്നു തീരുമാനിച്ചിട്ടില്ലെന്നു മിലന്‍ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടില്‍ അറിയിച്ചാണോ ബിജെപി വേദിയിലെത്തിയതെന്ന ചോദ്യത്തിന് ഇതൊക്കെ സ്വന്തം താല്‍പര്യങ്ങള്‍ അല്ലേ എന്നായിരുന്നു മറുപടി. മിലന്‍ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാനാണു വന്നതെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ളയും പറഞ്ഞു. മിലന്‍ ഇങ്ങോട്ടുവിളിച്ചാണു സമരത്തിൽ പങ്കെടുക്കുന്നതിനു താൽപര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ സിപിഎം കുടുംബങ്ങളിൽനിന്നുള്ളവർ സമരത്തിന് പിന്തുണയുമായി വരുമെന്നും ശ്രീധരൻ പിള്ള അവകാശപ്പെട്ടു. 

എം.എം. ലോറൻസിന്റെ മകള്‍ സർക്കാർ ജീവനക്കാരിയാണ്. അവർ ഇവിടെ വന്നു പിന്തുണ പ്രഖ്യാപിച്ചാൽ അത് അവരുടെ ജോലിയെ ബാധിച്ചേക്കും. അതുകൊണ്ട് വരേണ്ടതില്ലെന്ന് അവരോട് അങ്ങോട്ട് ആവശ്യപ്പെട്ടു. അവരുടെ കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് മിലൻ എത്തിയത്. ഇതൊരു നല്ല സൂചനയായി കരുതുന്നതായും ശ്രീധരൻ പിള്ള വ്യക്തമാക്കി.

related stories