Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാളത്തിൽ നവീകരണം: തൃശൂർ– ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

Train | Indian Railway

തൃശൂർ ∙ വടക്കാഞ്ചേരി– മുളങ്കുന്നത്തുക്കാവ് റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ നവംബർ 1 മുതൽ 15 വരെ തൃശൂർ– ഷൊർണൂർ റെയിൽപാതയിൽ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. 1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാണു ട്രെയിൻ ഗതാഗതം പുനക്രമീകരിച്ചത്.

56605 കോയമ്പത്തൂർ–തൃശൂർ പാസഞ്ചറും 56603 തൃശൂർ–കണ്ണൂർ പാസഞ്ചറും ഈ ദിവസങ്ങളിൽ തൃശൂർ–ഷൊർണൂർ സെക്‌ഷനിൽ ഭാഗികമായി റദ്ദാക്കി. യാത്രാക്കാരുടെ സൗകര്യത്തിനായി 17230 ഹൈദരാബാദ്–തിരുവനന്തപുരം ശബരി, 17229 തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസുകളിൽ താൽക്കാലികമായി അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു.

∙ 16348 മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ഷൊർണൂർ–വള്ളത്തോൾ നഗർ സെക്‌ഷനിൽ ഒന്നര മണിക്കൂറോളം പിടിച്ചിടും.

∙ പ്രതിവാര എക്സപ്രസ് ട്രെയിനുകളായ 16360 പട്ന–എറണാകുളം, 16311 ശ്രീഗംഗാനഗർ–കൊച്ചുവേളി എന്നിവ നാളെയും 8,15 തീയതികളിലും ഒന്നര മണിക്കൂർ വൈകും.

∙ 16335 ഗാന്ധിധാം– നാഗർകോവിൽ എക്സ്പ്രസ് 3, 10 തീയതികളിൽ 2 മണിക്കൂർ വള്ളത്തോൾ നഗറിൽ പിടിച്ചിടും

∙ 16337 ഒക്ഖ– എറണാകുളം എക്സ്പ്രസും 22634 നിസാമുദ്ദീൻ–തിരുവനന്തപുരം എക്സ്പ്രസും 4, 11 തീയതികളിൽ 2 മണിക്കൂർ വൈകും

∙ 19260 ഭാവ്നഗർ– കൊച്ചുവേളി എക്സ്പ്രസ് 5, 12 തീയതികളിൽ 2 മണിക്കൂർ വള്ളത്തോൾ നഗറിൽ പിടിച്ചിടും

∙ 07115 ഹൈദരാബാദ്– കൊച്ചുവേളി സ്പെഷൽ ട്രെയിൻ 4, 11 തീയതികളിൽ പാലക്കാട് ഡിവിഷനിൽ ഒരു മണിക്കൂർ പിടിച്ചിടും.

related stories