Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് പിടിച്ചുതള്ളി; കോട്ടയം നഗരസഭാംഗം ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ

Clash | Violence | Representative Image പ്രതീകാത്മക ചിത്രം.

കോട്ടയം∙ ഉപരോധത്തിനിടെ പൊലീസ് പിടിച്ചുതള്ളിയ നഗരസഭാംഗത്തെ ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഡിജെഎസ് അംഗം റിജേഷ് ബ്രിസ് വില്ലയെയാണു പൊലീസ് കഴുത്തിനു പിടിച്ചുതള്ളിയത്. വഴിയോരക്കച്ചവടക്കാർ ഉപരോധിക്കുന്നതിനിടെയാണു സംഭവം. ഇതിനിടെ കൗൺസിൽ യോഗത്തിനുവന്ന അംഗങ്ങൾ സമരക്കാരെ നീക്കാൻ പൊലീസിനോടു പറഞ്ഞു. ഇതു സംബന്ധിച്ച തർക്കമാണു പൊലീസും കൗൺസിലർമാരും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. 36 അംഗങ്ങൾ പൊലീസിനെതിരെ പരാതി നൽകി.