Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കൽ – പമ്പ റൂട്ടിൽ നിരക്ക് വർധിപ്പിക്കാൻ കെഎസ്ആര്‍ടിസിക്ക് അനുമതി

ksrtc-pamba

കൊച്ചി∙ നിലയ്ക്കല്‍ പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ഹൈക്കോടതി അംഗീകരിച്ചു. നിരക്കുവര്‍ധന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന കെഎസ്ആര്‍ടിസി നിലപാടും കോടതി ശരിവച്ചിട്ടുണ്ട്. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ആയിരം ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇവയില്‍ 250 സൂപ്പര്‍ ക്ലാസ് ബസുകളും 40 ജൻറം ബസുകളും ഉണ്ടാകും. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ഭക്തരുടെ മടക്കയാത്ര സൗജന്യമായിരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. കെ.എസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു.

related stories