Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: അമിത് ഷായെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി

Uma-Bharti-Amit-Shah ഉമാ ഭാരതി, അമിത് ഷാ

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശത്തില്‍ ജനവികാരം മാനിച്ചാവണം കോടതിവിധിയെന്ന അമിത് ഷായുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി. വിധിയിൽ സുപ്രീംകോടതിയെ പഴിക്കാനാകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്കു നിലപാടു വ്യക്തമാക്കേണ്ടി വരുമെന്നും ഉമാഭാരതി പറഞ്ഞു.

സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്കു കഴിയില്ല. കോടതികൾ നടപ്പാക്കാൻ സാധിക്കുന്ന വിധികൾ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമർശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും. എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും  സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ല– ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ഉമാഭാരതി പറഞ്ഞു. കേരളത്തിൽ സന്ദർശനത്തിന് എത്തിയപ്പോഴാണു സുപ്രീംകോടതി വിധിക്കെതിരായി അമിത് ഷാ പ്രസംഗിച്ചത്.