Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ 45 ലീറ്റർ വിദേശമദ്യവുമായി സ്ത്രീ അറസ്റ്റിൽ

foreign-liquor-seized പിടിച്ചെടുത്ത വിദേശമദ്യം.

കണ്ണൂർ∙ 45.280 ലീറ്റർ പുതുശ്ശേരി വിദേശമദ്യവുമായി സ്ത്രീ അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പക്ടർ എ.ഹേമന്ത് കുമാറും സംഘവും വ്യാഴാഴ്ച രാത്രി ഒന്‍പതരയോടു കൂടി കണ്ണൂർ താലൂക്കിൽ അഴീക്കോട് അംശം ദേശത്ത് കടപ്പുറം റോഡ് ബസ് സ്റ്റോപ്പിനടുത്തുള്ള ശ്രീറാം ഹോമിയോ ക്ലിനിക്കിനു സമീപമുള്ള വീട്ടിൽനിന്നാണ് 45.280 ലീറ്റർ പുതുശ്ശേരി നിർമ്മിത വിദേശമദ്യം കണ്ടെത്തിയത്. കേസിൽ പൂതപ്പാറ തൂണോളി വീട്ടിൽ പ്രീതയെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരിൽ അബ്കാരി കേസ് എടുത്തിട്ടുണ്ട്. ഇവർ വർഷങ്ങളായി വീട്ടിൽ വച്ച് മദ്യ കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് വിവരം. രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എഇഐ സുധാകരൻ, അഡോൺ ഗോഡ് ഫ്രഡ്, രാജീവൻ എം, ദീപക്, സുജിത്ത് പ്രവീൺ, സുജിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.