Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.പി. സാനു എസ്എഫ്ഐ ദേശീയ പ്രസിഡന്റ്

vp-sanu. വി.പി. സാനു

ന്യൂഡൽഹി ∙ സ്റ്റുഡൻറ്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി വി.പി. സാനുവിനെയും (കേരളം) ജനറൽ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാൾ) സിംലയിൽച്ചേർന്ന 16–ാം അഖിലേന്ത്യാ സമ്മേളനം തിരഞ്ഞെടുത്തു. സാനു രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്.

മറ്റു ഭാരവാഹികൾ

വൈസ് പ്രസിഡന്റ് – പ്രതികൂർ (ബംഗാൾ), വി.എ. വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വൈ. രാമു (ആന്ധ്രപ്രദേശ്), ബാലാജി (മഹാരാഷ്ട്ര)

ജോയിന്റ് സെക്രട്ടറി - ശ്രീജൻ ഭട്ടാചാര്യ, സച്ചിൻ ദേവ്, ദീപ്സിത ധർ, ദിനീത് ദണ്ഡ, സന്ദീപൻ ദേവ്, നിതീഷ് നാരായണൻ.