Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരൻ പിള്ളയ്ക്കു വധഭീഷണി: ‘അന്ത്യം രാജീവ് വധം പോലെ’

P.S. Sreedharan Pillai ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു വധഭീഷണിക്കത്ത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽനിന്ന് സ്പീഡ്‌പോസ്റ്റിൽ അയച്ച കത്ത് തിരുവനന്തപുരത്തു കുന്നുകുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ഇന്നലെ ലഭിച്ചത്. ബോംബെ മലയാളി എന്നു സ്വയം പരിചയപ്പെടുത്തി മോഹൻ കെ.നായർ എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഇയാളുടെ വിലാസവുമുണ്ട്. ഒക്ടോബർ 29ന് എഴുതിയ കത്തിൽ, കേരളപ്പിറവിദിനത്തിൽ സംസ്ഥാനത്തെത്തുമെന്നും കാസർകോടു നിന്നു ശ്രീധരൻ പിള്ള നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയിൽ പങ്കെടുക്കുമെന്നും ‘രാജീവ് ഗാന്ധിയുടേതു പോലുള്ള അന്ത്യം’ ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്റേത് എന്നും പറയുന്നുണ്ട്.

കത്തിന്റെ പൂർണരൂപം:

താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ വേഗം ചെയ്തു തീർക്കണം. നിങ്ങൾ കള്ള സന്യാസിമാരുടെ കൂടെ ആണ് നിൽക്കുന്നത്. യഥാർഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ബിജെപിക്കാരെ നിയമിക്കുന്നു. ഞാൻ 66 വയസ്സുള്ള ഒരു മലയാളി ആണ്. 1977 മുതൽ ബോംബെയിൽ ജീവിക്കുന്നു. എന്റെ എല്ലാ കർത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാൻ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയിൽ ഞാൻ പങ്കുചേരും. കേരളീയർ ഒരു ചൂടുള്ള വാർത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ.’

related stories