Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് വിട്ട ജി.രാമൻ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

raman-nair-sabarimala ബിജെപി നേതാക്കൾക്കൊപ്പം ജി.രാമന്‍നായർ.

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട ജി. രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ചില കെപിസിസി ഭാരവാഹികളും ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വനിതാ കമ്മീഷൻ മുൻ അംഗം ജെ. പ്രമീള ദേവിയെ ബിജെപി സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കൂടിയായ ജി. രാമൻ നായർ ഉൾപ്പെടെ അഞ്ച് പ്രമുഖരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റുള്ളവർ. ഉചിതമായ സ്ഥാനം നൽകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാമൻ നായർക്ക് ഉറപ്പു നൽകിയിരുന്നു.